ആദായ നികുതി വകുപ്പ് ചില പ്രത്യേക ആളുകളെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുകയാണെന്നും ശരത് പവാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വിമത നീക്കത്തെ തുടര്‍ന്ന് ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് ബിജെപിയുടെ പിന്തുണയോടെ ശിവസേന വിമത നേതാവ് ഏകനാഥ് ഷിൻഡെയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്
മത്സരിക്കാനില്ലെന്ന് ശരത് പവാര്‍ അറിയിച്ചതോടെ മുൻ ഗവർണർ ഗോപാൽ ഗാന്ധിയും മുൻ കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുള്ളയും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഇടം പിടിച്ചു. അതേസമയം, അടുത്തയാഴ്ച നടക്കാനിരിക്കുന്ന യോഗത്തിൽ സംയുക്ത സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്ന് ശരത് പവാർ അറിയിച്ചു.
പണപ്പെരുപ്പവും തൊഴിലില്ലായ്മയുമുള്‍പ്പെടെയുളള പ്രശ്‌നങ്ങളില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബിജെപി വാരാണസിയിലെ ഗ്യാന്‍വാപി പളളിയുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടാക്കുന്നതെന്ന് ശരത് പവാര്‍ നേരത്തെ പറഞ്ഞിരുന്നു
ഐ പി സി സെക്ഷന്‍ 500 (അപകീര്‍ത്തിപ്പെടുത്തല്‍), 501( അപകീര്‍ത്തികരമായവ പ്രസിദ്ധീകരിക്കല്‍), 153 എ (മതം, വംശം, ജന്മസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്തല്‍) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.
2014-ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം പല പാർട്ടികളുടെയും നേതൃത്വത്തില്‍ പ്രതിപക്ഷ മുന്നണിക്കായി ശ്രമങ്ങള്‍ നടത്തിയിരുന്നു. പശ്ചിമ ബംഗാളില്‍ നിന്ന് മമതാ ബാനർജിയും തമിഴ് നാട്ടില്‍ നിന്ന് സ്റ്റാലിനും കേരളത്തില്‍ നിന്ന് പിണറായി വിജയനും മഹാരാഷ്ട്രയില്‍ നിന്ന് ഉദ്ദവ് താക്കറെയുമെല്ലാം ബിജെപിക്കെതിരെ ഒരു മൂന്നാം ബദല്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് പലതവണ സംസാരിച്ചിട്ടുണ്ട്
ഒരിടത്ത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വേര്‍തിരിക്കുമ്പോള്‍ മറ്റുചിലയിടങ്ങളില്‍ ദളിതനെയും ഹിന്ദുവിനെയുമാണ് വേര്‍തിരിക്കുന്നത്. ഇത്തരം സിനിമകളെ അധികാരത്തിലിരിക്കുന്നവര്‍തന്നെ പ്രോത്സാഹിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്'- ശരത് പവാര്‍ പറഞ്ഞു.
സോണിയ ഗാന്ധിയെ വിദേശിയെന്ന് വിളിച്ചുള്ള ആക്ഷേപങ്ങള്‍ അര്‍ത്ഥശൂന്യമാണ് എന്ന അഭിപ്രായം തന്നെയാണ് അന്നും തനിക്കുണ്ടായിരുന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രിയാവാന്‍ കഴിയാതിരുന്ന സ്ഥിതിക്ക് എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറിനെ പ്രധാനമന്ത്രിയാക്കാമായിരുന്നു-അത്തെവാല
അതേസമയം, കോണ്‍ഗ്രസ് പാർട്ടി സംഘടനയിലും നേതൃത്വത്തിലും അഴിച്ചുപണി ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയാളുകളാണ് ചടങ്ങില്‍ പങ്കെടുത്ത കോൺഗ്രസ് നേതാക്കളിൽ ഭൂരിഭാഗം പേരും. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ ആവശ്യമാണെന്നും, തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള കോൺഗ്രസ് പാർട്ടിയുടെ പ്രാധാന്യത്തെക്കുറിച്ചും നേതാക്കൾ സംസാരിച്ചു.
ഒന്നിലധികം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പ്രസ്ഥാനങ്ങളില്‍ മാത്രമാണ് കേന്ദ്രത്തിന്‍റെ ഇടപെടല്‍ സാധ്യമാവുക. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയം മഹാരാഷ്ട്രയിലെ സഹകരണ സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളിയാകില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.
രാജ്യത്തെ സ്ഥിതിഗതികള്‍ കൈവിട്ടുപോയെന്ന് അദ്ദേഹത്തിനറിയാം. ഇന്ത്യയിലെ ജനങ്ങള്‍ രോഷാകുലരാണെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ വിഘടിച്ചുനില്‍ക്കുന്ന കാലത്തോളം തങ്ങള്‍ക്കുപ്രശ്‌നമുണ്ടാവില്ലെന്ന് കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും ആത്മവിശ്വാസമുണ്ട്.
കര്‍ഷക പ്രതിഷേധത്തില്‍ കേന്ദ്രത്തിന്റെ നടപടിയെ അപലപിച്ച് എന്‍സിപി നേതാവ് ശരത് പവാര്‍. ബാരിക്കേഡുകളും ഇരുമ്പുകമ്പികളും കമ്പിവേലികളുമുപയോഗിച്ച് കര്‍ഷകരെ ഉപദ്രവിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടി ബ്രിട്ടീഷുകാരുടെ കാലത്തുപോലും ഇന്ത്യയില്‍ സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
പാലായ്ക്ക് പകരം കുട്ടനാട് നല്‍കാമെന്ന വാഗ്ദാനം തള്ളി മാണി സി. കാപ്പന്‍. കുട്ടനാടും മുട്ടനാടും വേണ്ട. കുട്ടനാട്ടില്‍ പോയാല്‍ തനിക്ക് നീന്താന്‍ അറിയില്ല. പാലാ തന്റെ സീറ്റാണെന്നും അവിടെ തന്നെ മത്സരിക്കുമെന്നും കാപ്പൻ ആവർത്തിച്ച് വ്യക്തമാക്കി
പാലാ അടക്കം സിറ്റിങ് സീറ്റുകൾ വിട്ടു കൊടുത്ത് വിട്ടുവീഴ്ച വേണ്ടെന്നാണ് പവാറിന്‍റെ നിലപാട്. കേരളത്തിലെ ഒരു വിഭാഗം അതിനെ പിന്തുണയ്ക്കുന്നു. അര നുറ്റാണ്ടിന് ശേഷം പിടിച്ചെടുത്ത പാല സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് മാണി സി. കാപ്പന്‍.